ഒൻപതാംക്ലാസ് വരെ എല്ലാവരെയും ജയിപ്പിച്ചേയ്ക്കും: പ്ലസ് വണ്ണിന്റെ കാര്യത്തിൽ പിന്നീട് തീരുമാനം

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 30 ജനുവരി 2021 (08:41 IST)
കുട്ടികൾക്ക് അധ്യായന വർഷം നഷ്ടമാകാതെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ ഒരുങ്ങി സംസ്ഥാന സർക്കാർ, എട്ടാം ക്ലാസ് വരെ നടപ്പിലാക്കാൻ തീരുമാനിച്ച ഓൾ പാസ് ഒൻപതാം ക്ലാസിൽ കൂടി നടപ്പിലാക്കാനാണ് സർക്കാർ ആലോചിയ്ക്കുന്നത്. വരുന്ന മാസങ്ങളിൽ കൊവിഡ് വ്യാപനം വർധിച്ചേയ്ക്കാം എന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഒൻപതാം ക്ലാസ് വരെ ഓൾ പ്രമോഷൻ നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിയ്ക്കുന്നത്. കുട്ടികളുടെ പഠന നിലവാരം അളക്കുന്നതിനായി ഓൺലൈൻ ക്ലസുകളുടെ അടിസ്ഥാനത്തിൽ നിരന്തര മൂല്യ നിർണയം അഥവ കണ്ടിന്യുവസ് ഇവലുവേഷൻ നടത്താനാകും അധ്യാപകർക്ക് നിർദേശം നൽകുക. പ്ലസ് വണിൽ പൊതുപരീക്ഷയാണ് എന്നതിനാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷമായിരിയ്ക്കും തീരുമാനം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :