നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനം

വയനാട്| Last Modified ശനി, 14 ഫെബ്രുവരി 2015 (16:49 IST)
വയനാട്ടില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ കടുവയെ കൊല്ലാന്‍ ധാരണയായി. ഇതിനായി മുഖ്യ വനപാലകന്‍ വാക്കാല്‍ നിര്‍ദേശം നല്‍കി. കടുവയെ കണ്ടെത്താനായി തമിഴ്ടനാടിന്റെ സഹായവും കേരളം തേടിയിട്ടുണ്ട്.
കടുവയെ മൃഗശാലയിലേക്ക് മാറ്റാനായിരുന്നു ആദ്യ ആലോചന എന്നാല്‍ നരഭോജി സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

കടുവയുടെ ആക്രമണത്തില്‍ ഇതിനോടകം രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാവിലെ വയനാട് പാട്ടവയലില്‍ കടുവയുടെ ആക്രമണത്തില്‍
പാട്ടവയല്‍ ചോലക്കടവ് സ്വദേശി മഹാലക്ഷ്മി (32) കൊല്ലപ്പെട്ടിരുന്നു. തേയില എസ്റ്റേറ്റിലെ ജോലിക്കിടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കടുവയുടെ ആക്രമണത്തില്‍ വയനാട്ടിലെ നൂല്‍പുഴ ഭാഗത്തെ മുക്കുത്തിക്കുന്ന് പുത്തൂര്‍വയല്‍ ഭാസ്‌കരന്‍ (60) കൊല്ലപ്പെട്ടിരുന്നു. ഒരേ കടുവ തന്നെയാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് വനപാലകര്‍.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :