ന്യൂഡല്‍ഹി|
Joys Joy|
Last Modified ശനി, 24 ജനുവരി 2015 (09:34 IST)
ഹിന്ദുസ്ത്രീകള്‍ നാലും അഞ്ചും കുട്ടികളെ പ്രസവിക്കണമെന്ന ബി ജെ പി നേതാക്കളുടെ പ്രസ്താവന വിവാദമാകുന്നതിടെ ഒരു കുട്ടി മതിയെന്ന പ്രസ്താവനയുമായി
ശിവസേന നേതാവ് ഉദ്ദവ് താക്കറെ. എന്തിനാണ് നാലും അഞ്ചും കുട്ടികള്‍ എന്ന് ചോദിച്ച ഉദ്ദവ് കടുവയെപ്പോലെയുള്ള ഒരു കുട്ടി മതിയെന്നും പറഞ്ഞു.
പാര്‍ട്ടി സ്ഥാപകനും പിതാവുമായ ബാല്‍ താക്കറെയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് നടന്ന അനുസ്മരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉദ്ദവ് താക്കറെ.
ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് ബി ജെ പി നേതാവായ സാക്ഷി മഹാരാജ് പറഞ്ഞിരുന്നു. ഇതിന് മറുപടി ആയിട്ടായിരുന്നു ഉദ്ദവ് താക്കറെയുടെ പ്രസ്താവന. എന്തിനാണ് ആടിനെപ്പോലെ പെറ്റുകൂട്ടുന്നത് എന്ന് ചോദിച്ച ഉദ്ദവ് താക്കറെ കടുവയെപ്പോലെ കരുത്തുള്ള ഒരുകുട്ടി മതിയെന്നും പറഞ്ഞു.
മഹാരാഷ്‌ട്രയിലെ ശിവസേനയുടെ സാധ്യതയെക്കുറിച്ചും ഉദ്ദവ് താക്കറെ പറഞ്ഞു. മഹാരാഷ്‌ട്രയ്ക്ക് ശിവസേനയെ വേണം. ശിവസേന ഇല്ലെങ്കില്‍ മഹാരാഷ്‌ട്രയ്ക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.