വര്‍ണ്ണവിസ്ഫോടനത്തിന്റെ സാമ്പിള്‍ നാളെ

ത്രിശൂര്‍| VISHNU.NL| Last Updated: ചൊവ്വ, 6 മെയ് 2014 (17:14 IST)
വാനില്‍ പുഴയായൊഴുകുന്ന എച്ഡി അമിട്ട്, തീഗോളം ഹാരമായി തീരുന്ന സ്പാനിഷ് ലൈറ്റ്‌നിങ്ങ്, സ്വര്‍ണ്ണവര്‍ണ്ണങ്ങളുടെ തീമഴയൊരുക്കുന്ന മെക്‌സിക്കന്‍ ഗോള്‍ഡ് കേട്ടിട്ട് ഏതൊ വിദേശ രാജ്യത്ത് എത്തിയ പ്രതീതിയുണ്ടെങ്കില്‍ തെറ്റി.

പൂരങ്ങളുടെ പൂരമായ ത്രിശൂരിനെ പൂരലഹരിയിലേക്ക് തള്ളിയിടുന്ന മാനത്ത് കലാവിരുതിന്റെ
മായാജാലം സൃഷ്ടിക്കുന്ന സാമ്പിള്‍ വെടിക്കെട്ടില്‍ പുറത്തെടുക്കുന്ന ഐറ്റങ്ങളുടെ ഒരു ചെറു വിവരണം മാത്രമാണിത്. സാമ്പിള്‍ വെടിക്കെട്ട് നാളെ നടക്കും.

വെടിക്കെട്ട് നടക്കുന്നതോടെ തേക്കിന്‍‌കാട് മൈതാനം പൂരലഹരിയുടെ ആരാധകര്‍ക്കുള്ള സംഗമ സ്ഥാനമായിമാറും. പൂരത്തെ
വരവേല്‍ക്കാന്‍ തൃശൂരും നഗരവും ഒരുങ്ങിക്കഴിഞ്ഞു. എങ്ങും, എവിടെയും സംസാരവിഷയം പൂരവും വെടിക്കെട്ടും
മാത്രം.

സാമ്പിളിനുള്ള ഒരുക്കങ്ങളിലേക്ക് തേക്കിന്‍കാട് പൂര്‍ണ്ണമായും മാറി. വെടിക്കെട്ടിനുള്ള കുഴിയൊരുക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തങ്ങ്ലുടെ വീറും വാശിയും പ്രദര്‍ശിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ പറയാതെ പറയുന്നത് ഇത് തങ്ങ്ലുടെ സാമ്പിള്‍ മാത്രമാണ് ഒറിജിനല്‍ വരാനിരിക്കുന്നതേയുള്ളു എന്നാകും.

സാമ്പിളില്‍ പുറത്തെടുക്കുന്നത് പൂരനാളിലേക്ക് കരുതുന്നതിന്റെ സാമ്പിള്‍ മാത്രമാകും.
പാറമേക്കാവ് വിഭാഗക്കാര്‍ പതിവുപോലെ തെക്കുഭാഗത്തും തിരുവമ്പാടിക്കാര്‍ സിഎംഎസ് സ്‌കൂളിന് മുന്‍വശത്തുമാണ് കരിമരുന്നൊരുക്കുന്നത്.

ഇത്തവണ പാറമേക്കാവ് വിഭാഗമാണ് വെടിക്കെട്ടിന് ആദ്യം തീ കൊളുത്തുക.
ശബ്ദംകുറച്ച് വര്‍ണ്ണപ്രപഞ്ചം തീര്‍ക്കാനുള്ള കുതന്ത്രം പരീക്ഷിക്കാനും സാമ്പിള്‍ വേദിയാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :