ആറാട്ടുപുഴ പൂരം നാളിലെ തെരഞ്ഞെടുപ്പ്‌: ക്ഷേത്രസമിതി പ്രതിഷേധത്തില്‍

തൃശൂര്‍| WEBDUNIA|
PRO
പരമ്പരാഗതമായി നടത്തിവരുന്ന പൂരം നാളിലെ തെരഞ്ഞെടുപ്പ്‌ മറ്റീവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തി. ഉപവാസ സമരം സാഹിത്യകാരന്‍ മാടമ്പ്‌ കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം ചെയ്തു.

ഏപ്രില്‍ 10ന്‌ പ്രഖ്യാപിച്ചിട്ടുള്ള ലോക്‍സഭാ തെരഞ്ഞെടുപ്പ്‌ ആറാട്ടുപുഴ ദേവമേളക്ക്‌ പ്രതികൂലമായി ബാധിക്കും. ആറാട്ടുപുഴ പൂരത്തിന്റെ തനിമയും ആചാരാനുഷ്ഠാനങ്ങളും നിലനിര്‍ത്തുന്നതിനും കൂടുതല്‍ ആസ്വാദകര്യമാക്കുന്നതിനും വേണ്ടിയാണ്‌ കേരളത്തിലെ തെരഞ്ഞെടുപ്പ്‌ തീയതി മാറ്റണമെന്ന്‌ തെരഞ്ഞടുപ്പ്‌ കമ്മീഷനും മുഖ്യമന്ത്രിക്കും മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും മറ്റ്‌ അധികൃതര്‍ക്കും പരാതി നല്‍കിയത്‌.

എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ ക്ഷേത്രോപദേശകസമിതിക്ക്‌ ഉപവാസവുമായി രംഗത്ത്‌ വരേണ്ടിവന്നത്‌.

ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട്‌ എം.രാജേന്ദ്രന്‍ ആമുഖപ്രസംഗം നടത്തി. സാഹിത്യകാരന്‍ അഷ്ടമൂര്‍ത്തി, പെരുവനം ആറാട്ടുപുഴ പൂരം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ ഇ വി കൃഷ്ണന്‍ നമ്പൂതിരി, സെക്രട്ടറി പഴോര്‌ അപ്പുകുട്ടന്‍, പെരുവനം ആറാട്ടുപുഴ പൂരം ഫെസ്റ്റിവെല്‍ ആന്റ്‌ ഹെറിറ്റേജ്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍ അഡ്വ എം വി സുകുമാരന്‍ തുടങ്ങി വിവിധ സാംസ്കാരിക നായകന്മാര്‍ ഉപവാസത്തില്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :