Kerala Weather: തൃശൂര്‍ പൂരം മഴ കൊണ്ടുപോകാന്‍ സാധ്യത; മധ്യകേരളത്തില്‍ ജാഗ്രത

തൃശൂര്‍ നഗരത്തില്‍ അടക്കം മഴ തുടരും

Rain - Kerala Weather
Rain - Kerala Weather
രേണുക വേണു| Last Modified തിങ്കള്‍, 5 മെയ് 2025 (07:41 IST)

Kerala Weather: മധ്യകേരളത്തില്‍ ഇടിയോടു കൂടിയ മഴ. എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് പുലര്‍ച്ചെ മുതല്‍ മഴ ലഭിച്ചത്. തൃശൂരില്‍ മിക്കയിടത്തും ശക്തമായ മിന്നലും ഇടിയും ഉണ്ട്.

തൃശൂര്‍ ഭീഷണിയായേക്കും. പൂരത്തിന്റെ പ്രധാന ചടങ്ങായ തെക്കേ ഗോപുരനട തുറക്കല്‍ ഇന്ന് 11.30 നാണ്. തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തൃശൂര്‍ നഗരത്തില്‍ അടക്കം മഴ തുടരും. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :