രേണുക വേണു|
Last Modified ബുധന്‍, 11 മെയ് 2022 (18:23 IST)
കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. നഗരത്തില്‍ ഇപ്പോഴും മഴ പെയ്യുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ വെടിക്കെട്ട് നടത്തേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചു. പുലര്‍ച്ചെ മൂന്നിന് നടത്തേണ്ട വെടിക്കെട്ടാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാത്രി ഏഴിന് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ഇന്ന് വൈകീട്ടോടെ തൃശൂരില്‍ മഴ പെയ്യാന്‍ തുടങ്ങി.