Thrissur Pooram Fire Works Time: തൃശൂര്‍ പൂരം വെടിക്കെട്ട് എപ്പോള്‍? അറിയേണ്ടതെല്ലാം

ഏപ്രില്‍ 17 ബുധനാഴ്ച രാത്രി സാമ്പിള്‍ വെടിക്കെട്ട്

രേണുക വേണു| Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (10:53 IST)
Thrissur Pooram Fire Works Time: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിനു നാളെ (ഏപ്രില്‍ 17) സാമ്പിള്‍ വെടിക്കെട്ടോടു കൂടി തുടക്കമാകും. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ടാണ് തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണം. ലക്ഷകണക്കിനു ആളുകളാണ് വെടിക്കെട്ട് ആസ്വദിക്കാന്‍ തൃശൂര്‍ നഗരത്തിലേക്ക് എത്തുക. പൂരം വെടിക്കെട്ട് സമയക്രമം അറിഞ്ഞിരിക്കാം...!

ഏപ്രില്‍ 17 ബുധനാഴ്ച രാത്രി സാമ്പിള്‍ വെടിക്കെട്ട്

രാത്രി ഏഴിന് പാറമേക്കാവ് വിഭാഗമാണ് ആദ്യം വെടിക്കെട്ട് നടത്തുക. അതിനുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട്. രാത്രി ഒന്‍പത് വരെ വെടിക്കെട്ട് നീളും.

ഏപ്രില്‍ 19 നാണ് തൃശൂര്‍ പൂരം. അന്ന് രാത്രി പൂരം കഴിഞ്ഞ ശേഷമാണ് പ്രധാന വെടിക്കെട്ട്. ഏപ്രില്‍ 20 പുലര്‍ച്ചെ മൂന്ന് മുതല്‍ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട്. അതിനുശേഷം തിരുവമ്പാടി വിഭാഗം വെടിക്കെട്ടിനു തിരി കൊളുത്തും. പുലര്‍ച്ചെ ആറ് വരെ വെടിക്കെട്ട് നീളും.

ഏപ്രില്‍ 20 ന് പകല്‍പ്പൂരത്തിനു ശേഷവും വെടിക്കെട്ട് നടക്കും. രാവിലെ 11.30 നാണ് പകല്‍ വെടിക്കെട്ട്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :