1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape Case Malayali Poojari in Kunnamkulam

കുന്നംകുളത്ത് ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റാമെന്ന് പറഞ്ഞ് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്

Rape Case
കുന്നംകുളത്ത് ഭര്‍ത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റാമെന്ന് പറഞ്ഞ് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പെരിങ്ങണ്ടൂര്‍ പൂന്തുട്ടില്‍ വീട്ടില്‍ സന്തോഷിനെയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
 
തടവ് ശിക്ഷയ്‌ക്കൊപ്പം ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും അടയ്ക്കണം. കേസില്‍ 18 സാക്ഷികളെ വിസ്തരിച്ചു.
അടുത്ത ലേഖനം
യുദ്ധഭീതിയിൽ തകർന്ന് വിപണി, നിക്ഷേപകർക്ക് ഇന്ന് നഷ്ടമായത് 6 ലക്ഷം കോടി