ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ കുറ്റവിമുക്ത ഹര്‍ജി തള്ളി

തൃശൂര്‍| JOYS JOY| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (17:48 IST)
ചന്ദ്രബോസ് വധക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന മുഹമ്മദ് നിസാമിന്റെ ഹര്‍ജി തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

അതേസമയം, നിസാമിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. എന്നാല്‍, കുറ്റപത്രത്തില്‍ പറയുന്ന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു നിസാമിന്റെ മറുപടി. വിചാരണ ആരംഭിക്കുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി കേസ് ഈ മാസം 24ലേക്ക് മാറ്റിവെച്ചു.

ജനുവരി 29നായിരുന്നു തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിസാം ക്രൂരമായി ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :