തൃശൂര്‍|
ഗേളി ഇമ്മാനുവല്‍|
Last Modified ശനി, 25 ഏപ്രില്‍ 2020 (13:54 IST)
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് മൂന്ന് ഹോട്ടലുടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചങ്ങാടി, തിരുവത്ര, പാലുവായ് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കെതിരെയാണ് ചാവക്കാട് പൊലീസ് കേസ് എടുത്തത്.
ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ആരെയും അനുവദിക്കരുതെന്നും പാഴ്‌സല്‍ മാത്രമേ നല്‍കാവു എന്നും പൊലീസിന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ആളുകള്‍ക്ക് ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കുകയും ചെയ്തതിനാണ് കേസ്.
അതേസമയം തൃശൂര്‍ ജില്ലയില്‍ 747 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 736 പേരും ആശുപത്രികളില്‍ 11 പേരും ഉള്‍പ്പെടുന്നു. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ജാഗ്രതയോടെ നടക്കുകയാണ്.