കൊറോണയെന്ന് സംശയം; യുവാവിനെ നാട്ടുകാർ ആക്രമിച്ചു, ദാരുണാന്ത്യം

അനു മുരളി| Last Modified ശനി, 25 ഏപ്രില്‍ 2020 (11:40 IST)
രോഗിയെന്ന് സംശയിച്ച് നാട്ടുകാർ ആക്രമിച്ച യുവാവിനു ദാരുണാന്ത്യം. കല്യാൺ നിവാസി ഗണേശ് ഗുപ്ത(34) യാണു ചികിത്സയ്ക്കിടെ മരിച്ചത്. മുംബൈയിലാണ് സംഭവം. ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിടയിൽ ഗണേശ് സമീപമുള്ള ഓവുചാലിൽ വീഴുകയും ഇതേതുടർന്നുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് പൊലിസ്.

ബുധനാഴ്ച അവശ്യസാധനങ്ങൾ വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ ഗുപ്ത പൊലീസിനെ കണ്ടു വഴിമാറി നടന്നു. ഇതിനിടയിൽ ഗുപ്ത ചുമയ്ക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാർ ഒടുവിൽ ഗുപ്തയെ കൈയ്യെറ്റം ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സമീപത്തുള്ള ഓവുചാലിലേക്ക് ഗുപ്ത വീണത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :