1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവും പിഴയും

Harassment
തൃശൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 40 വർഷത്തെ കഠിന തടവിനും 185000 രൂപ പിഴയും വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി രവി ചന്ദറാണ് വിധി പ്രസ്താവിച്ചത്. കുറ്റിച്ചിറ സ്വദേശി അനിൽ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.

2010-16 കാലയളവിൽ പ്രതി പെൺകുട്ടിക്കെതിരെ  പലതവണയായി ലൈംഗികാതിക്രമം നടത്തി എന്ന കേസിൽ വെള്ളിക്കുളങ്ങര പൊലീസാണ് കേസ് ചാർജ് ചെയ്തത്. വെള്ളിക്കുളങ്ങര പോലീസ് എസ്.ഐ ആയിരുന്ന എ.ബി.സിബിൻ രജിസ്റ്റർ ചെയ്തത്.

കേസിൽ കൊടകര ഇൻസ്‌പെക്ടർ ആയിരുന്ന കെ.സുമേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനാണ് ഉത്തരവിലെ നിർദ്ദേശം.  
അടുത്ത ലേഖനം
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് പത്മജ വേണുഗോപാല്‍