അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട് കനത്തമഴയില്‍ തകര്‍ന്നുവീണു
- ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
- കോഴിക്കോട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
- ഇടുക്കിയില്‍ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് വധശിക്ഷ
- സംശയ രോഗം മൂലം മലപ്പുറത്ത് ഭാര്യയെ അരും കൊല ചെയ്ത് ഭര്‍ത്താവ്
തൃശൂരില്‍ മുത്തച്ഛനെയും മുത്തശിയെയും ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി
തൃശൂരില്‍ മുത്തച്ഛനെയും മുത്തശിയെയും ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ തൃശൂര്‍ വടക്കേക്കാട് വൈലത്തൂരിലാണ് സംഭവം. വടക്കേക്കാട് സ്വദേശി പനങ്ങാവില്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടി (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്മല്‍ എന്ന മുന്നയാണ് കൊലപാതകം നടത്തിയത്.
യുവാവ് മാനസികാരോഗ്യത്തിന് മുന്‍പ് ചികിത്സയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യുവാവിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. അക്മലിന്റെ ഉമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു.