അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2407 പേര്‍ക്ക്; മരണം 11
- ഒമിക്രോണ്‍ മൂലം രണ്ടുദിവസത്തിനിടെ ലോകത്ത് റദ്ദുചെയ്തത് 4500 യാത്രാ വിമാനങ്ങള്‍
- റെയില്‍വേ പാലത്തില്‍ വിള്ളല്‍; ചെന്നൈയില്‍ 23 ട്രെയിനുകള്‍ റദ്ദാക്കി
- നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശന സമയം നീട്ടി
- ടെലികോം കമ്പനികള്‍ ഇനി രണ്ട് വര്‍ഷത്തേക്ക് ഡേറ്റ, കോള്‍ രേഖകള്‍ സൂക്ഷിക്കും
ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ച് അപകടം: രണ്ടുപേര്‍ മരിച്ചു
ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ തമിഴരശ്ശി, പ്രശാന്ത് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. തിരുച്ചിറപ്പള്ളിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആറുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.
അതേസമയം അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരുച്ചിറപ്പള്ളി സ്വദേശി പ്രസാദ്, ഭാര്യ വിജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.