ശിവപ്രസാദ് ആത്മഹത്യ ചെയ്യാന്‍ കാരണം ഭാര്യയുടെ അശ്ലീല വീഡിയോ കണ്ടത്; വിഷ്ണുവിനെ വീട്ടില്‍ കയറ്റിയിരുന്നത് ബന്ധുവാണെന്ന് കള്ളം പറഞ്ഞ് ! ഒടുവില്‍ അറസ്റ്റ്

രേണുക വേണു| Last Updated: ബുധന്‍, 17 നവം‌ബര്‍ 2021 (11:34 IST)

തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ യുവാവിന്റെ ആത്മഹത്യയില്‍ ഭാര്യ അറസ്റ്റില്‍. ശ്രീകാര്യം മടത്തുനട ലെയിന്‍ സുരേഷ് നിലയത്തില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ യുവതിയുടെ കാമുകനായ നെടുമങ്ങാട് സ്വദേശി കെ.വിഷ്ണുവിനെയും പൊലീസ് പിടികൂടിയിരുന്നു.

2019 സെപ്റ്റംബര്‍ എട്ടിനാണ് വിളപ്പില്‍ശാല പറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ കെ.ശിവപ്രസാദിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യയും അവിടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. വിഷ്ണു ബന്ധുവാണെന്ന് യുവതി ശിവപ്രസാദിനോട് കള്ളം പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. വിഷ്ണു ബന്ധുവാണെന്ന് ശിവപ്രസാദ് വിശ്വസിച്ചു. ബന്ധുവാണെന്നും പറഞ്ഞ് വിഷ്ണു പതിവായി വീട്ടില്‍ വന്നിരുന്നു.

വിഷ്ണുവും ഭാര്യയും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. ശിവപ്രസാദ് തൂങ്ങി മരിച്ച ചുവരില്‍ വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതി വെച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനു പിന്നാലെ ഒളിവില്‍ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും പാലക്കാട് ഒരുമിച്ച് താമസിക്കുകയായിരുന്നു. തെരച്ചിലിന് ശേഷമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :