അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7955 പേര്‍ക്ക്; മരണം 57
- കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടല്‍: ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ 10പേരെ കാണാനില്ല, മരണം മൂന്ന്
- മഴക്കെടുതി: സംസ്ഥാനത്ത് അടിയന്തിര സഹായത്തിന് 112 ല്‍ വിളിക്കാം
- പാത്തിപ്പാലത്ത് ഒന്നര വയസുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊന്ന പിതാവ് പിടിയിലായി
- തൊടുപുഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു: കാറിലുണ്ടായിരുന്നവരെ കാണാനില്ല; പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു
തൃശൂരില്‍ 11തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്ക്; വരന്തരപ്പിള്ളിയില്‍ ഒരു പശു ചത്തു
തൃശൂര്‍ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്ക്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇടിമിന്നലില്‍ പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ലുകെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. അതേസമയം തൃശൂര്‍ വരന്തരപ്പിള്ളി കല്‍ക്കുഴിയില്‍ ഇടിമിന്നലേറ്റ് പശു ചത്തു. ഉച്ചയ്ക്കായിരുന്നു സംഭവം.