കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടല്‍: ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ 10പേരെ കാണാനില്ല, മരണം മൂന്ന്
കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടല്‍: ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ 10പേരെ കാണാനില്ല. സംഭവത്തില്‍ മൂന്നു വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. മൂന്നുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കരസേനയുടെ 35 പേരടങ്ങുന്ന സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രദേശത്ത് കനത്ത മഴയാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിച്ചിട്ടില്ല. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂട്ടിക്കലിലെ പ്ലാപ്പറ്റി, കാവാലി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്.