തൃശൂര്|
Sajith|
Last Modified ഞായര്‍, 20 മാര്‍ച്ച് 2016 (10:14 IST)
മണിയുടെ മരണം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. ആത്മഹത്യയാക്കാനുള്ള നീക്കം ഉണ്ടായാല്‍ ശക്തമായ നിയമ നടപടിയുമായി കുടുംബം മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം സംഘം വിപുലീകരിച്ചതില്‍ പ്രതീക്ഷയുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
മണിയുടേത് ആത്മഹത്യയല്ലെന്ന രീതിയിലായിരുന്നു പൊലീസ് അന്വേഷണത്തിന്റെ ഗതി. മണിയുടെ ശരീരത്തില്‍ കണ്ട ക്ലോറിപൈറിഫോസ് കീടനാശിനിയുടെ കുപ്പികള്‍ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഥിരീകരണത്തിനായി കുപ്പികള്‍ രാസപരിശോധനയ്ക്കയക്കും. അതേസമയം തന്നെ ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്.
മണിയുടെ കൃഷിയിടത്തില് നിന്നും ക്ലോറിപൈറിഫോസിന്റെ ഉപയോഗിച്ച മൂന്ന് കുപ്പികള് പൊലീസ് കണ്ടെടുത്തു. ഇവിടെ വാഴക്കും മറ്റുമുള്ള കീടനാശിനിയായി ക്ലോറിപൈറിഫോസ് ഉപയോഗിക്കാറുണ്ടെന്ന് തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കി. മറ്റ് കീടനാശിനികളുടെ കുപ്പികളും പരിശോധനിയില് കണ്ടെടുത്തിട്ടുണ്ട്. ഐ ജി അജിത്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
(ചിത്രത്തിനു കടപ്പാട്: റിപ്പോര്‍ട്ടര്‍ ടി വി)