കലാഭവന്‍ മണിയുടെ മരണം: ജോയി അറസ്റ്റില്‍, ജോമോന്‍ ഗള്‍‌ഫില്‍; ആ കീടനാശിനി എങ്ങനെയെത്തി? പൊലീസ് അന്വേഷണം അന്തിമഘട്ടത്തില്‍ !

മണിയുടെ മരണം: കീടനാശിനി എങ്ങനെയെത്തി? കൊലപാതകസാധ്യത അന്വേഷിക്കുന്നു!

Kalabhavan Mani, Jaffer, Sabu, Mammootty, Mohanlal, Nimmy, കലാഭവന്‍ മണി, ജാഫര്‍, സാബു, മമ്മൂട്ടി, മോഹന്‍ലാല്‍, നിമ്മി
കൊച്ചി| Last Updated: ശനി, 19 മാര്‍ച്ച് 2016 (18:38 IST)
കലാഭവന്‍ മണിയുടെ പാഡിയില്‍ വ്യാജച്ചാരായം എത്തിയിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യാജച്ചാരായം ഉണ്ടാക്കിയ ജോയിയെ അറസ്റ്റ് ചെയ്തു. വ്യാജച്ചാരായം കൊണ്ടുവന്ന ജോമോന്‍ എന്നയാള്‍ വിദേശത്തേക്ക് കടന്നു. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

ഇതിനിടെ, മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനി എങ്ങനെയെത്തി എന്നതിനെക്കുറിച്ച് അന്വേഷണം സജീവമായി. ‘പാഡി’ ജാതിമരങ്ങളുടെ തോട്ടമാണ്. എന്നാല്‍ കീടനാശിനി തോട്ടത്തിലെ ആവശ്യത്തിനായി എത്തിച്ചതല്ലെന്ന് മണിയുടെ മാനേജര്‍ ജോബി പറഞ്ഞു. മരുന്ന് ജാതിക്ക് അടിക്കാന്‍ എത്തിച്ചതാകാമെന്ന വാദം തെറ്റാണെന്നും ജോബി പറഞ്ഞു. അങ്ങനെയെങ്കില്‍ കീടനാശിനിയുടെ വരവ് വലിയ ദുരൂഹത തന്നെയാണ്.

കീടനാശിനിയുടേതെന്ന് സംശയിക്കുന്ന ഒരു കുപ്പി പാഡിയിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പാഡി മുഴുവന്‍ കിളച്ചുമറിച്ചുകൊണ്ടുള്ള പരിശോധനയും നടക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട് പത്തു പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

മദ്യത്തില്‍ കീടനാശിനിയൊഴിച്ച് മണി സ്വയം കഴിച്ചതാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോധപൂര്‍വം കീടനാശിനി കലര്‍ത്തിയ മദ്യം മണിക്ക് നല്‍കിയതാണോ എന്ന സംശയത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :