തൃശൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്റ് മുതല്‍ ശക്തന്‍ വരെ റെഡ് സോണ്‍; നിയന്ത്രണം ജൂലൈ 14 മുതല്‍

Renuka Venu| Last Modified തിങ്കള്‍, 11 ജൂലൈ 2022 (19:50 IST)

തൃശൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്റ് മുതല്‍ ശക്തന്‍ സ്റ്റാന്റ് വരെ ജൂലൈ 14 മുതല്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു എന്ന് മേയര്‍ അറിയിച്ചു. മാതൃക റോഡായി മാറ്റുന്നതിനു വേണ്ടി തൃശൂര്‍ മുന്‍സിപ്പല്‍ സ്റ്റാന്റ് ജയ ബേക്കറി മുതല്‍ ശക്തന്‍ സ്റ്റാന്റ് വരെ വഴിയോര കച്ചവടക്കാരെ കോര്‍പ്പറേഷന്‍ ശക്തനില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ള ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് ജൂലൈ 14, 15 തിയതികളില്‍ മാറ്റുന്നതാണ്. പുതിയ ഗോള്‍ഡന്‍ മാര്‍ക്കറ്റിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനായി വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ ജൂലൈ 16 മുതല്‍ നടത്തുമെന്ന് ആലോചനായോഗത്തില്‍ മേയര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :