ഉപതിരഞ്ഞെടുപ്പ്: തൃക്കൂരില്‍ എല്‍ഡിഎഫിന് ജയം, യുഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമായി

രേണുക വേണു| Last Modified ബുധന്‍, 18 മെയ് 2022 (10:49 IST)

തൃക്കൂര്‍ ആലേങ്ങാട് ഒന്‍പതാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലിന്റോ തോമസ് 285 വോട്ടിന് ജയിച്ചു. യുഡിഎഫിന് സിറ്റിങ് സീറ്റ് നഷ്ടമായി. സിപിഐ സ്ഥാനാര്‍ഥി ലിന്റോ തോമസ് 695 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാത്യു ഇലവുങ്കല്‍ 410 വോട്ട് നേടി രണ്ടാം സ്ഥാനത്തായി. ബിജെപി സ്ഥാനാര്‍ഥി ശ്രീനി വെളിയത്തിന് കിട്ടിയത് 56 വോട്ടുകള്‍ മാത്രം.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :