രേണുക വേണു|
Last Updated:
വെള്ളി, 3 ജൂണ്‍ 2022 (08:30 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് 90 വോട്ടിന് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ വോട്ടെണ്ണുന്നത്. 21 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ ഉള്ളത്. അതില്‍ അഞ്ച് ബൂത്തുകളില്‍ എണ്ണിയപ്പോള്‍ ആണ് ഉമ തോമസിന് 90 വോട്ടുകളുടെ ലീഡ്.
21 ടേബിളുകളിലായി 12 റൗണ്ട് വോട്ടെണ്ണല്‍ നടക്കും. രാവിലെ 7.35 ന് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സ്‌ട്രോങ് റൂം തുറന്നു. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് തൃക്കാക്കര. മണ്ഡലം രൂപീകരിച്ചത് മുതല്‍ യുഡിഎഫിനൊപ്പം മാത്രം നിന്നുള്ള ശീലം. ഇത്തവണയും തൃക്കാക്കരയില്‍ യുഡിഎഫ് വിജയം ആവര്‍ത്തിക്കുമോ? യുഡിഎഫ് കോട്ട എല്‍ഡിഎഫ് പിടിച്ചെടുക്കുമോ? ബിജെപി നേട്ടമുണ്ടാക്കുമോ? വിവരങ്ങള്‍ തത്സമയം അറിയാം.
ഉമാ തോമസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ കൂടിയായ ജോ ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയത് എ.എന്‍.രാധാകൃഷ്ണന്‍.