1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Alert in Kerala Yellow Alert

ഇന്ന് രാത്രി ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Heavy Rain Alert in Kerala Yellow Alert
അടുത്ത മൂന്ന് മണിക്കൂറില്‍  കേരളത്തില്‍  ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍,  കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ  വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നു. രാത്രി പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സോണിയ ഗാന്ധിക്ക് കോവിഡ്