പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് തയ്യാറാക്കി കേന്ദ്രം, സ്വന്തമായി മൊബൈൽ നമ്പറും ഇമെയിലും നിർബന്ധം

Citizenship Act,Citizenship
അഭിറാം മനോഹർ| Last Modified ചൊവ്വ, 12 മാര്‍ച്ച് 2024 (15:47 IST)
Citizenship Act,Citizenship
കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിനായി അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമാക്കി കേന്ദ്രം.
indiancitizenshiponline.nic.in എന്ന വെബ്‌സൈറ്റിലാണ് പൗരത്വത്തിനായി അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തം മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധമാണ്. നിശ്ചിത അപേക്ഷാ ഫീസ് അടച്ചുകൊണ്ട് അപേക്ഷകര്‍ക്ക് പൗരത്വത്തിനായി അപേക്ഷ നല്‍കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച ഇന്ത്യയിലുള്ളവര്‍ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിന് സമര്‍പ്പിക്കണം.

വ്യക്തികളുടെ പശ്ചാത്തലമടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോര്‍ട്ടലില്‍ വ്യക്തമാക്കുന്നു. 2019ലെ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പൗരത്വ ബില്‍. മോദിയുടെ ഗ്യാരണ്ടി നടപ്പാക്കുമെന്നതിന് തെളിവാണിതെന്നും ഇന്ത്യയില്‍ കഴിയുന്ന ലക്ഷകണക്കിന് അഭയാര്‍ഥികള്‍ക്ക് നടപടി സഹായകമാകുമെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :