ദേവയാനി അങ്ങനെ ചെയ്തത് എനിക്കോരു ഷോക്കായിരുന്നു, അവളെ പറ്റി ആരും അങ്ങനെ ചിന്തിച്ചിരുന്നില്ല: രംഭ

Devayani,Rambha,Tamil actresses,Love story
Devayani,Rambha,Tamil Cinema
അഭിറാം മനോഹർ| Last Modified ചൊവ്വ, 12 മാര്‍ച്ച് 2024 (15:32 IST)
തൊണ്ണൂറുകളില്‍ തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന നായിക നടിയായിരുന്നു രംഭ. തെന്നിന്ത്യയും കടന്ന് ബംഗാളി,ബോളിവുഡ്,ഭോജ്പുരി ചിത്രങ്ങളിലായി നൂറിലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമാണ് രംഭ തന്റെ കരിയറിലെ ഏറിയ പങ്ക് സിനിമകളും ചെയ്തത്. തെന്നിന്ത്യയില്‍ രജനീകാന്ത്,അജിത്,മമ്മൂട്ടി,കമല്‍ഹാസന്‍ എന്ന് തുടങ്ങി മുന്‍നിര നായകന്മാരുടെ നായികയായും രംഭ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനി ഉലകം എന്ന തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം നടത്തിയ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്.

തൊണ്ണൂറുകളില്‍ നായികയായി തിളങ്ങിനിന്നിരുന്ന ദേവയാനിയെ പറ്റിയാണ് രംഭ തുറന്ന് സംസാരിച്ചത്. ഞാനും ഇന്ദ്രനും തമ്മില്‍ പരിചയമായ സമയത്തായിരുന്നു ദേവയാനിയുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. ദേവയാനി ഒളിച്ചോടിയാണ് വിവാഹം ചെയ്തത്. ദേവയാനിയെ പറ്റി അന്ന് ആര്‍ക്കും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നില്ല. ജീവിതത്തിലായാലും സിനിമയിലായാലും ഹോംലിയായിരുന്നുവല്ലോ അവള്‍.

അതിനാല്‍ തന്നെ ദേവയാനിയുടെ പ്രണയവിവാഹം എനിക്കൊരു ഷോക്കായിരുന്നു. എല്ലാവരും എന്നൊടാണ് ദേവയാനിയുടെ വിവാഹത്തെ പറ്റി ചോദിച്ചത്. ആ വാര്‍ത്ത കേട്ട് ഞാനും ഷോക്കിലായിരുന്നു. പിന്നീട് ദേവയാനി എന്നെ വിളിച്ച് വിവാഹിതയായ കാര്യം പറഞ്ഞു. രംഭ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :