മലപ്പുറം|
aparna|
Last Modified വ്യാഴം, 6 ജൂലൈ 2017 (08:53 IST)
മാസങ്ങളായി ഗൃഹനാഥന്റെ മൃതദേഹം വീട്ടിനുള്ളില്‍ സൂക്ഷിച്ച് ഒരു കുടുംബം. മലപ്പുറം കുളത്തൂരിലാണ് അവിശ്വസനീയമായ ഈ സംഭവം നടന്നത്. വാഴയിലയില്‍ പൊതിഞ്ഞാണ് സെയ്ദ് (50) എന്ന വ്യക്തിയുടെ മൃതദേഹം അഴുകിയനിലയില്‍ സൂക്ഷിച്ചിരുന്നത്. ഏകദേശം മൂന്ന് മാസത്തെ പഴക്കം മൃതദേഹത്തിനുണ്ടെന്ന് പൊലീസ് പ്രാഥമിക നിഗമനത്തില്‍ വ്യക്തമാക്കി.
സെയ്ദ് മരിച്ച വിവരം നാട്ടുകാരോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ല. വീടിന പുറത്തേക്ക് ആരേയും കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിരിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ ചവുട്ടി പൊളിച്ചാണ് അകത്ത് കയറിയത്. വീടുനുള്ളിലെ കാഴ്ച ആരേയും ഞെട്ടിക്കുന്നതായിരുന്നുവെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തുന്നു.
നിലത്ത് കിടത്തിയ മൃതദേഹത്തിന് ചുറ്റുമിരിക്കുന്ന സ്ത്രീയെയും മൂന്ന് കുട്ടികളെയുമാണ് അകത്ത് കാണാന്‍ സാധിച്ചതെന്ന് പൊലീസ് പറയുന്നു. അന്ധവിശ്വാസത്തിന്റെ പേരിലാണ് മൃതദേഹം സൂക്ഷിച്ചത് എന്നാണ് സംശയിക്കുന്നത്. ഭാര്യയും മക്കളും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.