കൊച്ചി|
സജിത്ത്|
Last Updated:
ബുധന്‍, 5 ജൂലൈ 2017 (16:56 IST)
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, മാധ്യമങ്ങളെ വിമര്‍ശിച്ച് നടനും സംവിധായകനുമായ നാദിര്‍ഷ വീണ്ടും രംഗത്ത്. ഇത്തവണ ഒരു വീഡിയോ സഹിതമാണ് നാദിര്‍ഷ എത്തിയിരിക്കുന്നത്. മാധ്യമങ്ങളെ വിശ്വസിച്ച് പോരുന്നവര്‍ ദയവ് ചെയ്ത് ഈ വീഡിയോ കാണരുതെന്നും അതല്ല പോലീസിലും ഇവിടുത്തെ അന്വേഷണ രീതിയുമാണ് നിങ്ങള്‍ ഉറ്റ് നോക്കുന്നതെങ്കില്‍ ആലുവ റൂറല്‍ എസ്.പി പറയുന്ന ഈ വാക്കുകള്‍ കേള്‍ക്കണമെന്നുമാണ് നാദിര്‍ഷ പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് നാദിര്‍ഷയുടെ പ്രതികരണം.അതേസമയം, നടന്‍ ധര്‍മ്മജന്റെയും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെയും മൊഴി എടുക്കുല്‍ ആലുവ പൊലീസ് ക്ലബില്‍ തുടരുകയാണ്. ധര്‍മ്മജന്‍ എത്തിയതിന് പിന്നാലെയായിരുന്നു അനൂപിനെയും പൊലീസ് വിളിപ്പിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരും പൊലീസ് ക്ലബിലെത്തിയത്.