നടിയെ ഉപദ്രവിച്ച കേസ്; പൊലീ​സി​ന് പൂ​ർ​ണ സ്വാ​ത​ന്ത്ര്യം - എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്‍റെ വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി

എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്‍റെ വലയില്‍ വീഴുമെന്ന് മുഖ്യമന്ത്രി

  Pinarayi vijayan , Actress kidnapped , CPM , Kavya madhavan , pinarayi , Dileep , police case , Suni , യുവനടി , മുഖ്യമന്ത്രി , പിണറായി വിജയന്‍ , പൊലീസ് , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , നടിയെ തട്ടിക്കൊണ്ടു പോയി, പള്‍സര്‍ സുനി
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified ബുധന്‍, 5 ജൂലൈ 2017 (20:11 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ അന്വേഷണം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീ​സി​ന് പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​ട്ടു​ണ്ട്. തെ​റ്റ് ചെ​യ്ത ആ​രെ​യും ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. എ​ത്ര​വ​ലി​യ മീ​നാ​ണെ​ങ്കി​ലും തെ​റ്റ് ചെ​യ്തെ​ങ്കി​ൽ വ​ല​യി​ൽ വീ​ഴു​മെ​ന്നും മുഖ്യമന്ത്രി പ​റ​ഞ്ഞു.

നടിയെ ആക്രമിച്ച പ്രതികളെ പൊലീസ് വൈകാതെ പിടികൂടിയിരുന്നു. അതിനു ശേഷവും പൊലീസ് ഈ കേസിന്‍റെ പിറകെയായിരുന്നു. എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്‍റെ വലയില്‍ വീഴും. അന്വേഷണ സംഘത്തിന് ധൈര്യമായി മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ലിംഗനീതി കേരളത്തില്‍ നടപ്പാക്കും. അത് നടപ്പാക്കുന്നതിലുള്ള പോരായ്മകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :