സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

VD Satheesan, Congress, Kerala Assembly, Rahul Mamkoottathil,വി ഡി സതീശൻ,കേരള കോൺഗ്രസ്, കേരള അസംബ്ലി ,രാഹുൽ മാങ്കൂട്ടത്തിൽ
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2025 (09:07 IST)
സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നുവെന്നും കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ നിയോജകമണ്ഡലത്തില്‍ വേറെ ആരും നാമനിര്‍ദ്ദേശ പത്രിക കൊടുക്കാന്‍ പാടില്ലെന്ന് ഭീഷണിപ്പെടുത്തുകയാണ്.

ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത രീതിയാണ് ഇതൊന്നും സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി ഇത് തന്റെ ഒപ്പാണെന്ന് പറഞ്ഞിട്ടും അത് നിങ്ങളുടെ ഒപ്പ് അല്ലെന്ന് പറഞ്ഞ് നാമനിര്‍ദ്ദേശിക പത്രിക തള്ളുന്ന വിചിത്രമായ കാലമാണിത്. ആളുകളെ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയാണ്. തട്ടിക്കളയും ഇല്ലാതാക്കി കളയും എന്നൊക്കെയാണ് ഭീഷണി.

വനിതാ സ്ഥാനാര്‍ത്ഥികളെ അവരുടെ വീടുകളില്‍ പോയി ഭീഷണിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് പുറത്തുവരുന്നത്. സിപിഎം ബിജെപി എന്ന ഫാസിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് തെളിയിക്കുകയാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :