പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല ഇതേ കുറിച്ച് തുറന്നുപറഞ്ഞത്

Ramesh Chennithala, VD Satheesan, Ramesh Chennithala against VD Satheesan PR Work, Chennithala and Satheesan
VD Satheesan and Ramesh Chennithala
രേണുക വേണു| Last Modified ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (11:25 IST)

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കിയത് അസ്വാഭാവിക നടപടിയെന്ന് രമേശ് ചെന്നിത്തല. 2016 മുതല്‍ 2021 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു ചെന്നിത്തല. എന്നാല്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതിനു പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലയ്ക്കു നഷ്ടമായി. വി.ഡി.സതീശനാണ് പിന്നീട് പ്രതിപക്ഷ നേതാവായത്.

ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് തുറന്നുപറഞ്ഞത്. ' 2021 ല്‍ പ്രതിപക്ഷ നേതാവ് ആക്കാതിരുന്നത് അസ്വാഭാവികമായ ഒരു കാര്യമായിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറുന്നതിനെ കുറിച്ച് ആ സമയത്ത് ഉമ്മന്‍ചാണ്ടി സാറുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മാറരുത് എന്നാണ്. അദ്ദേഹത്തിനൊപ്പമുള്ള എംഎല്‍എമാരും എനിക്കൊപ്പമുള്ള എംഎല്‍എമാരും കൂടിചേരുമ്പോള്‍ വലിയ ഭൂരിപക്ഷവും പിന്തുണയും എനിക്കുണ്ട്. കെ.സി.വേണുഗോപാലിനാടും ഇതേ കുറിച്ച് ചോദിച്ചതാണ്. ഹൈക്കമാന്‍ഡില്‍ നിന്ന് എന്തെങ്കിലും നിര്‍ദേശം ഉണ്ടെങ്കില്‍ അത് അനുസരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതാണ്. എന്നാല്‍ അപ്പോഴൊന്നും ഞങ്ങളോട് ഒന്നും പറഞ്ഞില്ല. അവസാനം വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. പ്രഖ്യാപിച്ചു കഴിഞ്ഞപ്പോഴും ഒരു കരിയില അനങ്ങാനുള്ള അവസരം പോലും ഞാന്‍ ഉണ്ടാക്കിയില്ല. ഞാനൊരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. പിന്നീട് രാഹുല്‍ ഗാന്ധി എന്നെ വിളിച്ചു, സംസാരിച്ചു. അതിനുശേഷം ഇന്നേവരെ ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഞാന്‍ പോയിട്ടില്ല. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയതിനാല്‍ പാര്‍ട്ടിക്ക് ഞാനൊരു പ്രശ്‌നമുണ്ടാക്കില്ല,' ചെന്നിത്തല പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :