1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thoppi Arrested

തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു; കസ്റ്റഡിയിലെടുത്തത് വാതില്‍ ചവിട്ടിപ്പൊളിച്ച്

Thoppi Arrested
തൊപ്പിയെന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്തത് വാതില്‍ ചവിട്ടിപ്പൊളിച്ചാണ്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് നിഹാലിനെതിരെ കേസെടുത്തത്. വളാഞ്ചേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുന്നതിന്റെ വീഡിയോ നിഹാല്‍ പോസ്റ്റുചെയ്തിട്ടുണ്ട്. 
 
ഇയാളുടെ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരിയില്‍ കടയുടെ ഉദ്ഘാടന പരിപാടിയാണ് കേസിനാസ്പദമായ സംഭവം. നൂറുകണക്കിന് കുട്ടികളാണ് ഈ സമയത്ത് തടിച്ചുകൂടിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ 'ടൈറ്റന്‍' പേടകം തകര്‍ന്നു; അഞ്ച് യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്