സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു, മലപ്പുറത്ത് എച്ച് 1 എൻ 1 ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 22 ജൂണ്‍ 2023 (19:46 IST)
കുറ്റിപ്പുറത്ത് എച്ച് 1 എന്‍ 1 ബാധിച്ച് കുട്ടി മരിച്ചു. പനിബാധിച്ച് ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുല്‍(13)ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മലപ്പുറത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് എച്ച് 1 എന്‍ 1 കൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനിടെ തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ചും വ്യാഴാഴ്ച ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം 12000ത്തില്‍ പരം പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നത്. ഇതില്‍ ഏറ്റവുമധികം കേസുകളും മലപ്പുറത്ത് നിന്നാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :