കേരള ബജറ്റ് 2016 - ഫേസ്ബുക്കില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട് തോമസ് ഐസക്

പൊതുജനങ്ങളില്‍ നിന്നും ഫേസ്ബുക്ക് വഴി ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പരിഗണിക്കേണ്ടവ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാനും മന്ത്രി വിമുഖത കാട്ടിയില്ല.

തിരുവനന്തപുരം| priyanka| Last Modified വെള്ളി, 8 ജൂലൈ 2016 (09:30 IST)
കേരള ബജറ്റ് 2016ന് ഫേസ്ബുക്കിനോടും കടപ്പാടുണ്ട്. ഒട്ടേറ പ്രതീക്ഷയോടെ കേരളം കാത്തിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിന്റെ ഓരോ ഘട്ടങ്ങളും ധനമന്ത്രി ഡോ. തോമസ് ഐസക് പങ്കുവച്ചത് തന്റെ ഫേസ്ബുക്ക് പേജിലൂടെ. പൊതുജനങ്ങളില്‍ നിന്നും ഫേസ്ബുക്ക് വഴി ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പരിഗണിക്കേണ്ടവ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാനും മന്ത്രി വിമുഖത കാട്ടിയില്ല.

നാലേകാല്‍ ലക്ഷം പേര്‍ പിന്തുടരുന്ന തന്റെ ഫേസ്ബുക്ക് പേജില്‍ ബജറ്റിനെ കുറിച്ചും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും ധനമന്ത്രി നിരന്തരം സംവദിച്ചിട്ടുമുണ്ട്. ധനകാര്യ വിദഗ്ദര്‍ മുതല്‍ സാധാരണക്കാര്‍ വരെ മന്ത്രിയുടെ പേജില്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അവ പരഗണിക്കുകയും മെച്ചപ്പെട്ടവ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ മന്ത്രിസഭാ യോഗം ബജറ്റ് കണക്കുകള്‍ അംഗീകരിച്ചതിനു പിന്നാലെ പിന്നലെ പ്രസംഗത്തിന്റെ കരടു തയ്യാറായതായി ഐസക് ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :