വിഴിഞ്ഞം തുറമുഖം പദ്ധതി: മുൻസർക്കാർ ഉണ്ടാക്കിയ കരാറിൽ പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കും, പദ്ധതിയുമായി മുന്നോട്ടെന്ന് തോമസ് ഐസക്

വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കഴിഞ്ഞ സർക്കാർ ആത്മവിശ്വാസത്തോടുകൂടി ഉണ്ടാക്കിയ കരാറാണ് അതെന്നും പദ്ധതിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിൽ അത് പിന്നീട് പരിഹരിക്കുമെന്നും തോമസ് തിരുവനന്തപുരത്ത് പറഞ

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 8 ജൂലൈ 2016 (08:16 IST)
വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കഴിഞ്ഞ സർക്കാർ ആത്മവിശ്വാസത്തോടുകൂടി ഉണ്ടാക്കിയ കരാറാണ് അതെന്നും പദ്ധതിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിൽ അത് പിന്നീട് പരിഹരിക്കുമെന്നും തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.

നികുതി പിരിവ് ഊർജ്ജിതമാക്കും. നികുതിയിതര വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ഉണ്ടാകും. യു ഡി എഫ് സർക്കാർ പിരിക്കാതെ വിട്ട നികുതികൾ പിരിച്ചെടുക്കും, ജനങ്ങൾ ആത്മവിശ്വാസം വർധിപ്പിക്കുന്ന പദ്ധതികളും നടപടികളും ബജറ്റിൽ ഉണ്ടാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ബജറ്റ് അവതരണത്തിനു മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :