ലോക്ക് ഡൗൺ എന്നുകേള്‍ക്കുമ്പോള്‍ ജനങ്ങള്‍ പേടിക്കേണ്ട: തോമസ് ഐസക്

ശ്രീനു എസ്| Last Updated: വ്യാഴം, 6 മെയ് 2021 (15:17 IST)
ലോക്ഡൗണ്‍ എന്നുകേള്‍ക്കുമ്പോള്‍ ജനങ്ങള്‍ പേടിക്കേണ്ടന്ന് ധനമന്ത്രി തോമസ് ഐസക്. ആവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സമയം അനുവദിക്കുമെന്നും കൊവിഡ് സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ജോലിക്കുപോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കുമെന്നും ഭക്ഷണത്തിന് പ്രയാസം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മെയ് എട്ട് രാവിലെ ആറുമണിമുതല്‍ മെയ് 16വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്‍പതു ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിലൂടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന് കുറച്ചെങ്കിലും അയവുണ്ടാകുമെന്നാണ് വിചാരിക്കുന്നത്. ലോക്ഡൗണില്‍ പൊതുഗതാഗതം പൂര്‍ണമായും ഉണ്ടായിരിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :