1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala heavy rain news

വരുന്ന അഞ്ചുദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 31ശതമാനം അധിക വേനല്‍ മഴ

Kerala
വരുന്ന അഞ്ചുദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് പത്തുവരെ എല്ലാ ജില്ലകളിലും മഴയുണ്ടാകുമെന്നാണ് പ്രവചനം. എന്നാല്‍ കോഴിക്കോട്, കോട്ടയം ജില്ലകളില്‍ മഴ കനക്കുമെന്നാണ് പ്രവചനം. ഇതുവരെ സംസ്ഥാനത്ത് 31ശതമാനം അധിക വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. 
 
മഴയോടൊപ്പം 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ഇത്തവണ പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. പത്തനംതിട്ടയില്‍ 88ശതമാനം അധികമഴയാണ് ലഭിച്ചത്. 
അടുത്ത ലേഖനം
കൊവിഡ് വാക്‌സിന്റെ പേറ്റന്റ് ഒഴിവാക്കുമെന്ന് ജോ ബൈഡൻ, ചരിത്രപരമായ തീരുമാനമെന്ന് ലോകാരോഗ്യസംഘടന