കമലാക്ഷിയമ്മയ്ക്ക് ഇത് 'പുനര്‍ജന്മം' ; ചെളിയില്‍ മുങ്ങിക്കിടന്നത് നാലു മണിക്കൂര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (11:11 IST)
ഇതൊരു പുനര്‍ജന്മം തന്നെയാണ് 74 വയസ്സുള്ള കമലാക്ഷിയമ്മയ്ക്ക്. വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ കാല്‍വഴുതി ചളിക്കുഴിയില്‍ വീണു. കഴുത്ത് അറ്റം വരെ ചളിക്കുഴിയില്‍ മുങ്ങിയപ്പോള്‍ രക്ഷിയായത് മരച്ചില്ലയില്‍ പിടുത്തം കിട്ടിയതാണ്. നാലു മണിക്കൂറിലേറെ മരച്ചില്ലയില്‍ പിടിച്ച് തൂങ്ങിക്കിടന്നു.

പൈലിങ് മാലിന്യം അടിച്ച കുഴിയിലെ ചെളിയില്‍ ജീവനായി വയോധിക പോരാടി. ഒടുവില്‍ അഗ്നിരക്ഷാസേനയെത്തി അവരെ രക്ഷപ്പെടുത്തുകയായിരുന്നു. സമീപത്തെ വീട്ടിലെ ഒരു സ്ത്രീ ടെറസില്‍ നിന്ന് നോക്കിയപ്പോള്‍ കമലാക്ഷിയെ കണ്ടതാണ് രക്ഷയായത്.

മരട് കൂട്ടുങ്കല്‍തിട്ട കമലാക്ഷിയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടത്തില്‍ പെട്ടത്.മരട് മുനിസിപ്പാലിറ്റി 21ാം വാര്‍ഡില്‍ സെയ്ന്റ് ആന്റണീസ് റോഡിനു സമീപത്തായ സംഭവം.

മരട് ടി.വി. ജങ്ഷനില്‍ ഹയാത്തില്‍ നിസാം എന്നയാളുടെ വീടിനു മുന്‍വശമുള്ള ചതുപ്പിലൂടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് മത്സ്യത്തൊഴിലാളിയായ കമലാക്ഷി ചതുപ്പിലേക്ക് കാല്‍വഴുതി വീണത്. അഞ്ചടിയോളം താഴ്ചയുണ്ടായിരുന്നു കുഴിക്ക്. വീണപ്പോള്‍ തന്നെ കമലാക്ഷി ചളിയില്‍ പുതഞ്ഞു പോയി. 12 മണിക്ക് വീണ ഇവരെ 3:45ന് വീടിന്റെ ടെറസില്‍ ഉണക്കാന്‍ ഇട്ട വസ്ത്രം എടുക്കാന്‍ എത്തിയ സീന ടെറസില്‍ എത്തിയപ്പോഴാണ് കണ്ടത്. തുടര്‍ന്ന് ഒച്ചവെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :