അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ 115 പുതിയ കോവിഡ് കേസുകള്‍; വിമാനത്താവളങ്ങളില്‍ വീണ്ടും പരിശോധന തുടങ്ങുമോ?
- അപകടത്തിടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടത് 'ആര് യു ഓകെ': അറിയിപ്പുമായി എംവിഡി
- കോമറിൻ മേഖലയിൽ ചക്രവാതചുഴി, കേരളത്തിൽ അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത
- എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ജാഗ്രത, കൊവിഡ് വ്യാപനത്തിൽ അധിക നിയന്ത്രണങ്ങളില്ല
- സമൂഹ മാധ്യമത്തിൽ വ്യാജ വാർത്ത പ്രചാരണം: ഒരാൾ അറസ്റ്റിൽ
നവകേരള സദസ് ഇന്നുമുതല്‍ തിരുവനന്തപുരം ജില്ലയില്‍; ആദ്യ സദസ്സ് വര്‍ക്കലയില്‍
നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍. നവകേരള നിര്‍മിതി ലക്ഷ്യമിട്ടുള്ള ആദ്യ സദസ്സ് വര്‍ക്കല മണ്ഡലത്തില്‍ ഇന്ന് നടക്കും. വൈകിട്ട് ആറിന് വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് നവകേരള സദസ്സിന് വേദിയാകുന്നത്. നവകേരള സദസ്സിനുള്ള ഒരുക്കങ്ങളെല്ലാം മണ്ഡലത്തില്‍ പൂര്‍ത്തിയായി. പൊതുജനങ്ങള്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്നതിനായി 23 കൗണ്ടറുകളാണ് വേദിക്ക് അരികിലായി സജ്ജമായിട്ടുള്ളത്.
സ്ത്രീകള്‍, അംഗപരിമിതര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായ് പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണി മുതല്‍ നിവേദനങ്ങള്‍ സ്വീകരിക്കും. നവകേരള സദസ്സിനോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും ഉണ്ടാകും. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച നവകേരള സദസ്സ് നടക്കുന്നത്. വെള്ളിയാഴ്ച (ഡിസംബര്‍ 22) അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലും ശനിയാഴ്ച( ഡിസംബര്‍ 23) കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലും നവകേരള സദസ്സ് നടക്കും.
ശനിയാഴ്ച വൈകിട്ട് ആറിന് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സോടെ നവകേരള സദസ്സ് സമാപിക്കും.