ശബരിമല യുവതീ പ്രവേശനം: ഹർജികൾ ഉടൻ പരിഗണിക്കില്ല

ശബരിമല യുവതീ പ്രവേശനം: ഹർജികൾ ഉടൻ പരിഗണിക്കില്ല

Rijisha M.| Last Modified വ്യാഴം, 1 നവം‌ബര്‍ 2018 (07:49 IST)
ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ച ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ഉടൻ തന്നെ പരിശോധിക്കണമെന്നുള്ള അഖില ഭാരതീയ മലയാളി സംഘിന്റെ ഹർജി സുപ്രീംകോടതി തള്ളി. ചിത്തിര ആട്ട വിളക്കിനായി നട ഈമാസം അഞ്ചിനു വൈകിട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആവശ്യം.

സുപ്രീംകോടതി വിധിക്കെതിരേ നൽകിയ റിട്ട് ഹർജി സംഘടനയുടെ അഭിഭാഷക, ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. 24 മണിക്കൂർ നേരത്തേക്കുമാത്രമാണ് നട തുറക്കുന്നതെന്നും അടിയന്തരമായി ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി.

പ്രധാന സീസൺ മണ്ഡലകാലമാണ്. ചിത്തിര ആട്ട വിളക്കിനായി ശബരിമല തുറക്കുന്നത് 24 മണിക്കൂർ നേരത്തേക്ക് മാത്രമാണ്. അഞ്ചിനു വൈകീട്ട് നടതുറന്നാൽ ആറിന് അടയ്ക്കും. അതുകൊണ്ട് എല്ലാ ഹർജികളും ഈമാസം 13-നു മാത്രമേ പരിഗണിക്കുകയുള്ളൂ. അതുവരെ എല്ലാവരും കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :