തിരുവനന്തപുരം|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (18:04 IST)
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഡ്രസ് കോഡുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ഔപചാരികമായ വസ്ത്രങ്ങള്‍ മാത്രമേ ഇനി ധരിക്കാവൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം.
പുതിയ ഡ്രസ് കോഡ് സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ആണ് ഉത്തരവിറക്കിയത്. സര്‍ക്കുലര്‍ അനുസരിച്ച് പെണ്‍കുട്ടികള്‍ ചുരിദാര്‍ അല്ലെങ്കില്‍ സാരിയും ആണ്‍കുട്ടികള്‍ ഔദ്യോഗികമായുള്ള വസ്ത്രവും വേണം ധരിക്കാന്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയ വേറെയും കോളജുകള്‍ കേരളത്തിലുണ്ട്.
അതേസമയം, ലെഗ്ഗിന്‍സും ജീന്‍സും നിരോധിച്ച നടപടിക്കെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്.