കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങള്‍ക്ക് കാരണം ആര്‍എസ്‌എസിന്റെ ബോധപൂര്‍വ്വമായ ഇടപെടലുകളെന്ന് മുഖ്യമന്ത്രി

കണ്ണൂരിലെ കൊലപാതകങ്ങളെക്കുറിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (10:28 IST)
കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങള്‍ക്ക് കാരണം ആര്‍ എസ് എസിന്റെ ബോധപൂര്‍വ്വമായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കുമ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരിക്കൂര്‍ എം എല്‍ എ കെ സി ജോസഫ് ആണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.

കണ്ണൂര്‍ ജില്ലയിലെ കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം ആര്‍ എസ് എസിന്റെ ബോധപൂര്‍വമായ ഇടപെടലുകളാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കു നോക്കിയാല്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ കൊലപാതകങ്ങള്‍ കുറവാണ്. ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം കണ്ണൂരില്‍ ഇല്ലന്നെഉം കൊലപാതകങ്ങളുടെ കാര്യത്തില്‍ കണ്ണൂര്‍ ആറാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് തിരുവനന്തപുരത്താണെന്നും പിണറായി ചൂണ്ടിക്കാട്ടി.

കണ്ണൂരില്‍ നടക്കുന്ന കൊലപാതകങ്ങളെല്ലാം രാഷ്‌ട്രീയ കൊലപാതകങ്ങളല്ല. കണ്ണൂരില്‍ ഉണ്ടായത് അഞ്ച് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ്. പുറത്തു നിന്നെത്തിയവരാണ് ജില്ലയില്‍ കൊലപാതകങ്ങള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനശ്രമങ്ങളോട് ആര്‍ എസ് എസ് സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :