വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കാരണമില്ലാതെ കേസ്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം| Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2016 (17:05 IST)
കോടതിമുറിയില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കാരണമില്ലാതെ പൊലീസ് കേസ് എടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൊലീസിനെതിരെ ഉന്നതതല അന്വേഷണത്തിന് കമ്മീഷന്‍ ആക്‌ടിംഗ് ചെയര്‍പേഴ്സണ്‍ പിമോഹനദാസ് ഉത്തരവിട്ടു.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ റിപ്പോര്‍ട്ടിങ്ങില്‍ ഏര്‍പ്പെട്ടിരുന്ന വനിതകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്.

പൊലീസിന് എതിരെ ഉന്നതതല അന്വേഷണത്തിനാണ് കമ്മീഷൻ ആക്‌ടിംഗ് ചെയർപേഴ്സൻ പി മോഹനദാസ് ഉത്തരവിട്ടത്. ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :