കോണ്‍ഗ്രസ് ബി ജെ പി കൂട്ടുകെട്ടെന്ന ആരോപണം തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് : ഉമ്മൻ ചാണ്ടി

കോണ്‍ഗ്രസ് ബി ജെ പി കൂട്ടുകെട്ടെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം പരാജയഭീതി മൂലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം, കോണ്‍ഗ്രസ്, ബി ജെ പി, ഉമ്മൻ ചാണ്ടി  thiruvananthapuram, congress, BJP, oommen chandi
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 17 ഏപ്രില്‍ 2016 (15:29 IST)
കോണ്‍ഗ്രസ് ബി ജെ പി കൂട്ടുകെട്ടെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം പരാജയഭീതി മൂലമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടുള്ള ഇടതുമുന്നണിയുടെ മുൻകൂർ ജാമ്യമെടുക്കലാണിത്. ബി ജെ പിയുമായി കോൺഗ്രസ് ഒരിക്കലും ബി ജെ പിയുമായി കൂട്ടുചേരില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലാത്തതിനാലാണ് സി പി എം അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേര്‍ത്തലയില്‍ തെരഞ്ഞെടുപ്പ് യു ഡി എഫിന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കയായിരുന്നു ഉമ്മന്‍ ചാണ്ടി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഞ്ചേശ്വരം, ഉദുമ, തിരുവനന്തപുരം, നേമം എന്നീ നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്– ബി ജെ പി ധാരണയുള്ളതായി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആരോപണം ഉന്നയിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :