യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കിലേക്ക്; ഓലെ പണിമുടക്ക് പിന്‍വലിച്ചു

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 29 ഡിസം‌ബര്‍ 2015 (09:15 IST)
ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്ന് ആരോപിച്ച് ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളിലെ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. യൂബര്‍ ടാക്‌സി സര്‍വ്വീസിലെ ഡ്രൈവര്‍മാരാണ് ഇന്നുമുതല്‍ പണിമുടക്കുന്നത്. അധികൃതര്‍ ചര്‍ച്ചയ്ക്ക് തയ്യാറായതിനെ തുടര്‍ന്ന് ഓലെ സര്‍വ്വീസിലെ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിച്ചു.

ആരംഭഘട്ടത്തില്‍ മികച്ച ആനുകൂല്യങ്ങള്‍ നല്കിയ കമ്പനികള്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്നാണ് ആരോപണം. കഴിഞ്ഞ രണ്ടുമാസമായി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്ന് ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്സ് യൂണിയന്‍ ആരോപിച്ചു.

വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക എന്നതാണ് സമരം നടത്തുന്നവരുടെ പ്രധാന ആവശ്യം. കൂടാതെ, സ്ഥിരമായ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

ചെറുകിട ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും പണിമുടക്കിന് നോട്ടീസ് നല്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :