പൂജപ്പുര നിർഭയ ഹോമിലെ പെൺകുട്ടികളെ കടത്താന്‍ ശ്രമം

തിരുവനന്തപുരം , പൂജപ്പുര നിർഭയ ഹോം, പെൺകുട്ടികള്‍
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (15:40 IST)
പൂജപ്പുരയിലെ നിർഭയ ഹോമിൽ നിന്ന് പെൺകുട്ടികളെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

പുലർച്ചെ രണ്ടു മണിയോടെ നിർഭയ ഹോമിൽ രാത്രിയില്‍ കാവലിനുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ അജ്ഞാതർ പൂട്ടിയിട്ട ശേഷം പെൺകുട്ടികളെ കടത്താന്‍ ശ്രമിച്ചെന്നാണ് പരാതി. അജ്ഞാതർ ഹോമിൽ കയറുന്നതിന് മുമ്പുതന്നെ ടെലഫോൺ ബന്ധവും വിച്ഛേദിച്ചുവെന്നും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :