നെല്ലിയാമ്പതിയില്‍ ഹരിത എംഎല്‍എമാര്‍ക്ക് പേടി: ഗണേഷ്കുമാര്‍

 നെല്ലിയാമ്പതി , തിരുവനന്തപുരം , ഹരിത എംഎല്‍എ, ഗണേഷ്കുമാര്‍
തിരുവനന്തപുരം| jibin| Last Modified ശനി, 21 ജൂണ്‍ 2014 (15:31 IST)
നെല്ലിയാമ്പതി വിഷയത്തില്‍ ഹരിത എംഎല്‍എമാര്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ വനംമന്ത്രി കെബി ഗണേഷ്കുമാര്‍ രംഗത്ത്. നെല്ലിയാമ്പതി വിഷയത്തില്‍ ഹരിത എംഎല്‍എമാര്‍ പ്രതികരിക്കാത്തത് ഭയന്നിട്ടാണെന്നും താന്‍ മന്ത്രിയായിരുന്ന കാലത്ത് നിയോഗിച്ച സമിതിയെ മറികടന്നാണ് ഇപ്പോള്‍ ഭൂമി പതിച്ച് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

ഈ വിഷയത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ മടിക്കുകയാണ്. വിഷയം നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിക്കാത്തതില്‍ അതിശയം തോന്നുന്നുവെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. ഭൂമി കൈയേറ്റങ്ങളെകുറിച്ച് അറിവില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

ഏറ്റെടുത്ത വനഭൂമി നഷ്ടമാകുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും. ഈ വിഷയം നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിക്കാത്തതില്‍ അതിശയം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :