തിരുവനന്തപുരം|
jibin|
Last Modified ശനി, 21 ജൂണ്‍ 2014 (16:27 IST)
കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിച്ച സംഭവത്തിൽ ഡിഐജി എസ് ശ്രീജിത്ത് മനുഷ്യാവകാശ കമ്മിഷന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.
കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിച്ചത് മനുഷ്യക്കടത്താണെന്ന് റിപ്പോർട്ടിൽ പറയുന്നില്ലെങ്കിലും സംസ്ഥാനത്തെ അനാഥാലയങ്ങളിലുള്ള കുട്ടികളെ കുറിച്ച്
സർക്കാരിന്റെ പക്കൽ പൂര്‍ണമായ വിവരങ്ങൾ ഒന്നുമില്ലെന്ന് ശ്രീജിത്ത് സമര്‍പ്പിച്ച റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നു.
സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാല്‍ മനുഷ്യക്കടത്താണോയെന്ന് പ്രത്യേകം അന്വേഷിച്ചിട്ടില്ല. അനാഥാലയങ്ങൾക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളും ലഭ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷിച്ച് കൃത്യത വരുത്തേണ്ടിയിരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.