തിരുവനന്തപുരം|
jibin|
Last Modified ശനി, 21 ജൂണ്‍ 2014 (10:39 IST)
പിബി അംഗവും എംഎല്‍എയുമായ എംഎ ബേബിയുടെ രാജിക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ച.
കുണ്ടറ മണ്ഡലത്തില്‍ ഏറ്റ തോല്‍വിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എംഎ ബേബി. മണ്ഡലത്തില്‍ തനിക്ക് വോട്ട് കുറയാനുള്ള സാഹചര്യവും പരാജയ കാരണവും പാര്‍ട്ടി അന്വേഷിക്കണമെന്നാണ് ബേബിയുടെ നിലപാട്. എന്നാല്‍ സെക്രട്ടേറിയേറ്റ് യോഗം രാജിയെന്ന ആവശ്യം തളളിക്കളയാനാണ് സാധ്യത. ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങളും കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണവും എന്തൊക്കെയാകും എന്നതാണ് ശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത തിരിച്ചടി നേരിട്ട അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്. വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള തയാറെടുപ്പുകള്‍ ആരംഭിക്കാനുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇന്നലെ ധാരണയായത്.