ബേബി എത്താത്തത് വലിയ കാര്യമൊന്നുമല്ല: വൈക്കം വിശ്വന്‍

വൈക്കം വിശ്വന്‍ , തിരുവനന്തപുരം , എംഎ ബേബി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 18 ജൂണ്‍ 2014 (12:36 IST)
സിപിഎം നേതാവും എംഎല്‍എയുമായ എംഎ ബേബി നിയമസഭയില്‍ ഹാജരാകാത്തത് വലിയ കാര്യമൊന്നുമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. എംഎല്‍എമാര്‍ എല്ലാ ദിവസവും നിയമസഭയില്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിയമസഭയില്‍ ബേബി എത്താത്ത സാഹചര്യത്തെക്കുറിച്ച് പാര്‍ലമെന്‍്ററി പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി അഞ്ചു ദിവസം നിയമസഭയില്‍ ഹാജരാകാതിരുന്ന എംഎ ബേബി തിങ്കളാഴ്ച നിയമസഭയിലത്തെിയിരുന്നു.

പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് ബേബി സഭയില്‍ ഹാജരായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജി വെക്കാന്‍ ബേബി തയാറായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :